എടത്വ: മയക്കുമരുന്ന് വിപത്തിനെതിരായി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തൂഫാന് ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തിന്റെ ഉദ്ഘാടനം എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി എം. ദേവനന്ദ നിര്‍വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ഐസക് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, സാജന് ജോര്‍ജ് വെട്ടുപറമ്പില്‍, ബിനു ഐസക് രാജു, കൊച്ചുമോന് കരിമ്പറമ്പില്‍, ജോര്‍ജ്കുട്ടി ചെത്തിപുരയ്ക്കല്‍, ജേക്കബ് ചെറിയാന് പൂവക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര ജോര്‍ജി സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ ഇന്ന് മൂന്നിന് വൈഎംസിഎ ഹാളില്‍ നടത്തുന്ന എക്സൈസ് കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. അനൂപ് വിതരണം ചെയ്യും. സമ്മേളനം ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എമരിറ്റസ് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.